ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കെകെ ശൈലജ എംഎല്‍എ. ബുധനാഴ്ചയാണ് സംസ്ഥാനത്തിന്റെ വിവിവിധഭാഗങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.തിങ്കളാഴ്ച മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ റാലി ധന്‍പുറില്‍ നടന്നിരുന്നു. ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി ബി.ജെ.പി. ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ത്രിപുരയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ക്കുനേരെ ബിജെപി നടത്തിയ വ്യാപകമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണ്.
ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടതെന്ന് ശൈലജ പറഞ്ഞു
മുൻ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാറിനെതിരെയും തുടർച്ചയായ ആക്രമണമാണ് സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നുവരേണ്ടതുണ്ട്.
ആക്രമണത്തിനിരയായ കെട്ടിടത്തിന്റേയും അഗ്നിക്കിരയായ വാഹനങ്ങളുടേയും ചിത്രം പങ്കുവെച്ചുവെച്ചുകൊണ്ടായിരുന്നു ശൈലജയുടെ പ്രതികരണം.

