Entertainment News

‘ലളിതം സുന്ദര’മായി ബിജുമേനോന് പിറന്നാളാശംസിച്ച് മോഹൻലാൽ

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിജു മേനോന്‍ മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന മധു വാര്യര്‍ ചിത്രം ‘ലളിതം സുന്ദരം’ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌ത് പ്രിയ താരം മോഹൻലാലാണ് . ഫേസ്‌ബുക്കിലൂടെയാണ് ബിജു മേനോൻ മുഖ്യവേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ പോസ്‌റ്റർ ലാലേട്ടൻ റിലീസ് ചെയ്‌തത്. ബിജു മേനോനൊപ്പം മഞ്ജു വാര്യർക്കും സംവിധായകൻ മധു വാര്യർക്കും ക്രൂവിനും മോഹൻലാൽ ആശംസകളും നേർന്നു.മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിനേതാവെന്ന നിലയിൽ ശ്രദ്ധേയനായ മധു വാര്യരുടെ ആദ്യ ചിത്രമാണിത്. സെഞ്ചുറി പിക്‌ചേഴ്‌സിന്റെ സഹകരണത്തിൽ മഞ്ജു വാര്യർ പ്രൊഡക്‌ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ബിജു മേനോനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. കണ്ണെഴുതി പൊട്ടുംതൊട്ട്, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ കഴിഞ്ഞ വര്‍ഷമാദ്യം ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം ചിത്രീകരണം നീളുകയായിരുന്നു.ബിജു മേനോനും മഞ്ജു വാര്യർക്കുമൊപ്പം സൈജു കുറുപ്പ്,ദീപ്‌തി സതി, അനു മോഹൻ എന്നിവരും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലുണ്ട്.

പി സുകുമാറും ഗൗതം ശങ്കറും ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തില്‍ സുധീഷ്, എഡിറ്റിംഗ് ലിജോ പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് എം ബാവ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എ ഡി ശ്രീകുമാര്‍, പി ആര്‍ ഓ വാഴൂര്‍ ജോസ്, എ എസ് ദിനേശ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, പ്രൊമോ സ്റ്റില്‍സ് ഷനി ഷാക്കി, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!