Trending

പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ: എഡിജിപി പി വിജയൻ

കണ്ണൂർ: പുലർച്ചയോടെ പിടിയിലായ ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കിയുടേത് വെറും ഷോ മാത്രമാണെന്ന് എഡിജിപി പി വിജയൻ. ജാമ്യ അപേക്ഷ നൽകിയാൽ സാധാരണ കോടതി ഇടപെടൽ കഴിഞ്ഞേ പൊലീസ് ഇടപെടാറുള്ളൂവെന്നും എഡിജിപി പറഞ്ഞു. പൊലീസിനെ വെല്ലുവിളിക്കൽ എന്നത് സമൂഹത്തെ വെല്ലുവിളിക്കലിന് തുല്യമാണ്. പൊലീസിനെ വെല്ലുവിളിച്ച് കമൻ്റിട്ടവരെയും പിന്നാലെ കിട്ടുമെന്നും എഡിജിപി വ്യക്തമാക്കി.

ആയങ്കിയെ വെടിവെക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നില്ലെന്നും എഡിജിപി പി.വിജയൻ പറഞ്ഞു. ഒരു ആയങ്കിയല്ല ഇനി മറ്റൊരു ആയങ്കിയും ഉണ്ടാവാതിരിക്കാനാണ് ശ്രമം. സിഐയെ വെല്ലുവിളിച്ചത് സൂരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒരാള്‍ക്കെതിരെ നടപടി എടുത്തിരിക്കും. ഇതേ നിര്‍ദേശം തന്നെയാണ് ആഭ്യന്തര മന്ത്രിയും നല്‍കിയത് എന്നാണ് എഡിജിപി അറസ്റ്റില്‍ നല്‍കിയ വിശദീകരണം.

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുക്കാൻ എറണാകുളത്ത് നിന്ന് പൊലീസ് പുറപ്പെട്ടു. ഇന്ന് രാത്രിയോടെ ആയങ്കിയെ കൊച്ചിയിൽ എത്തിക്കാനാണ് നീക്കം. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എറണാകുളം റൂറൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!