Trending

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ; നീണ്ടകരയിൽ രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കൽപേനി ഷിപ്പും

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് പത്ത് ദിവസം. എങ്ങുമെത്താതെ തിരച്ചിൽ. കാണാതായവര്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വ്യാപകമാക്കുമെന്ന് അധികൃതർ. രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ ആശ്വാസ വാക്കുകളല്ല തങ്ങള്‍ക്ക് വേണ്ടതെന്നും കടല്‍ മക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന തുടങ്ങി. മത്സ്യത്തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചാണ് പരിശോധന നടത്തുന്നത്.

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിന് നേവി സംഘം എത്തി. പരിശോധനയ്ക്ക് നേവിയെത്തിയ സാഹചര്യത്തില്‍ തല്‍ക്കാലം നിരാഹാര സമരത്തിന് ഇല്ലെന്ന് ഗൗതമിന്റെ അമ്മ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!