Kerala News

കേരളത്തിലെ സി പി ഐ എം മോദിയുടെ ആയുധം; കെ മുരളീധരൻ

സി പി ഐ എമ്മിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും മുസ്ലിം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെ മുരളീധരൻ. കേരളത്തിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ സിപിഐഎം വഴിയൊരുക്കുകയാണെന്നും കോൺഗ്രസിന്റെ തകർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുധമാണ് കേരളത്തിലെ സിപിഐഎം. ഇത് അറിയാവുന്നതുകൊണ്ടാണ് സിപിഎമ്മുമായി സമരത്തിനില്ലെന്ന് കോൺഗ്രസ് പറയുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ സമരത്തിന് പോയവർക്ക് ആ അനുഭവം ഇപ്പോഴും ഓർമ്മയുണ്ടാകും. ഇന്നും ഈ കേസിൽ പലരും പ്രതികളാണ്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് സിപിഐഎം നടത്തുന്ന സെമിനാറിനെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!