News Sports

ഐസിസി ടെസ്റ്റ് റാങ്കിങ്; ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ പുതിയ പട്ടിക പ്രകാരം ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത് . വിൻഡീസ് താരം ജേസൻ ഹോൾഡറെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ജഡേജയുടെ റാങ്കിംഗിൽ നിർണായക പങ്കുവഹിച്ചത് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനമാണ്. 406 ആണ് ജഡേജയുടെ റേറ്റിംഗ്. ഹോൾഡറിന് 382 റേറ്റിംഗുണ്ട്.

ബാറ്റർമാരിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി 763 റേറ്റിംഗുമായി അഞ്ചാം സ്ഥാനത്തും രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാമതും 723 റേറ്റിംഗുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 10ആം സ്ഥാനത്തുമാണ്. ബൗളർമാരുടെ പട്ടികയിൽ ആർ അശ്വിൻ രണ്ടാമതുണ്ട്. 850 ആണ് അശ്വിൻ്റെ റേറ്റിംഗ്. ഒന്നാം സ്ഥാനത്തുള്ള ഓസീസ് ക്യാപ്റ്റൻ പാറ്റ് കുമ്മിൻസിന് 892 റേറ്റിംഗാണ് ഉള്ളത്. 766 റേറ്റിംഗുമായി പട്ടികയിൽ 10ആം സ്ഥാനത്തുള്ള ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ താരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!