ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഭരണകൂട നീക്കം ആപത്കരം; ഭരണഘടന സംരക്ഷണ സമിതി

0
159

കുന്നമംഗലം : ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഭരണകൂട നീക്കം ആപല്‍ക്കരം വംശഹത്യയുടെ നേര്‍കാഴ്ച പുറം ലോകത്തെ അറിയിച്ചതിന് മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഭരണ കൂടം നടത്തിയ നീക്കം ആപല്‍ക്കരമാണെന്നും, ഇത്തരം നീക്കത്തിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം ഭരണഘടന സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടു് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .മണ്ഡലം ജന: സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ. മൂസ മൗലവി ( ചെയര്‍മാന്‍), ഇ.പി. അന്‍വര്‍ സാദത്ത്, സൈനുദ്ധീന്‍ നിസാമി, മുഹമ്മദ് റാഫി, എന്‍.പി. ഹംസ മാസ്റ്റര്‍, എ.ടി. ബഷീര്‍ (വൈസ് ചെയര്‍മാന്‍മാര്‍), അബൂബക്കര്‍ ഫൈസി മലയമ്മ (ജനറല്‍ കണ്‍വീനര്‍), ടി.പി. ഷാഹുല്‍ ഹമീദ്, എം. ഷംസുദ്ദീന്‍, ഒ.പി. അഷ്റഫ് (കണ്‍വീനര്‍മാര്‍), പി.കെ. മരക്കാര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ഇ.പി. അന്‍വര്‍ സാദത്ത്, ഒ.പി. അഷ്റഫ്, സൈനുദ്ധീന്‍ നിസാമി, കെ.മുഹമ്മദ്, മൂസക്കോയ പരപ്പില്‍, ഡോ. അബ്ദുറഹ്മാന്‍, എ.ടി.ബഷീര്‍, ഇ.എം.കോയ ഹാജി,അബൂബക്കര്‍ ഫൈസി, കെ.പി.കോയ, എം.പി.മജീദ് ‘വി.പി. മുഹമ്മദ്, മാസ്റ്റര്‍, എം.കെ.സഫീര്‍,എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here