
കളരിക്കണ്ടി നവോദയ വായനശാലയും കോഴിക്കോട് ഡോ ചന്ദ്രകാന്ത് നേത്രാലയവും സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ.പി സുരേന്ദ്രനാഥൻ ഡോ.ചന്ദ്രകാന്ത് എന്നിവർ ആശംസപ്രസംഗം നടത്തി. വായനശാല പ്രസിഡണ്ട് ശ്രീനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനാർദനൻ കളരിക്കണ്ടി സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.പി ബാബുരാജൻ നന്ദിയും പറഞ്ഞു.