
കൈപന്തുകളിയെ ജീവനായി കൊണ്ടു നടക്കുന്നവർ അനവധിയാണ്. അങ്ങനൊരു ആളാണ് കാരന്തൂരിലെ 58 കാരനായ നൊച്ചമണ്ണിൽ കോണോട്ട് ഉമ്മർ, ഉമ്മർക്ക. വോളിമ്പോളിന് മുന്നിൽ അദ്ദേഹത്തിന് ഇപ്പോഴും പ്രായം പതിനാറാണ്. കായികലോകത്തിന് ഒരുപാട് കായികപ്രതിഭകളെ സമ്മാനിച്ച കാരന്തൂരിലെ ഡോൾഫിൻ ക്ലബ്ബിൽ നിന്നാണ് വോളിബോളിലേക്കുള്ള തുടക്കം. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ടൂർണമെൻ്റ് നടക്കുമ്പോൾ ഗ്യാലറിക്ക് പുറത്തുനിന്ന് പന്തുകൾ എടുത്തു കൊടുത്തിരുന്നു. അന്ന് തുടങ്ങിയതാണ് വോളിബോളിനോട് പ്രണയം. പിന്നെ ക്ലബിൻ്റെ നേതൃത്വത്തിൽ നിരവധി ടൂർണമെൻ്റിൽ പങ്കെടുത്തു.
അന്ന് ഡോൾഫിൻ ക്ലബിൻ്റെ ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്. ഇന്ന് വോളിബോൾ മത്സരത്തിൽ കോർട്ടുകളും നിയമങ്ങളും മാറി. അന്ന് വോളിബോൾ എന്നാൽ വല്ലാത്തെരു ലഹരിയായിരുന്നു. ഇന്നിപ്പോൾ ടൂർണമെന്റിന് എന്തു കിട്ടും എന്ന് ആലോചിച്ച് കളിക്കുന്നവരാണ്. ഇന്നും നാട്ടിൽ നടക്കുന്ന ടൂർണമെൻ്റിൽ ഉമ്മറിൻ്റെ സാന്നിധ്യം ഉണ്ടാവും. വോളിബോൾ എന്നത് അദ്ദേഹത്തിന് രക്തത്തിൽ അലിഞ്ഞതാണ്. കർണാടക,തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കൊപ്ര കയറ്റി അയക്കുന്ന ബിസിനസ് ആണ്. കളി കഴിഞ്ഞിട്ടേ ബിസിനസ് ഉള്ളൂ എന്ന് ഉമ്മർക്ക പറയുന്നു. എന്ത് ടെൻഷൻ ഉണ്ടെങ്കിലും കളിക്കളത്തിലെത്തിയാൽ പിന്നെ എല്ലാം മറന്ന് കളി മാത്രമേ മനസ്സിലുള്ളൂ.പ്രാദേശിക കായികവികസനത്തിന്റെ നെടുംതൂണുകളാണു സ്പോർട്സ് ക്ലബ്ബുകൾ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിക്കൊണ്ടുവരുന്നതിലും ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ഉമ്മർ പറയുന്നു. വോളിബോളിനെ സ്നേഹിക്കുന്ന കുറെ പേർ ഇന്നും ഉണ്ട്. ജിമ്മി ജോർജ്ജിനെ പോലുള്ള ധാരാളം കായിക പ്രതിഭകൾ ഇനിയും ഉണ്ടാവാൻ എല്ലാവരുടെയും പിന്തുണയും വേണം.