Trending

കൊണ്ടോട്ടി മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയായ കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ (16) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസമായതിനാൽ മൂവരും ചേർന്ന് ഇരുചക്രവാഹനത്തിൽ മിനി ഊട്ടി കാണാനെത്തിയതായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ മുഫീദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വിനായകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന അഫ്‌ലഹിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!