National

കരൂർ സന്ദർശിക്കാൻ അനുമതി തേടി വിജയ്, അഭിഭാഷകൻ ഡിജിപിയെ കണ്ടു

കരൂർ സന്ദർശിക്കാൻ അനുമതി തേടി ടിവികെ അധ്യക്ഷൻ വിജയ്യുടെ അഭിഭാഷകൻ ഡിജിപിയെ കണ്ടു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് ഇന്നലെയും വീഡിയോ കോളിലൂടെ സംസാരിച്ചു. പൊലീസ് അനുമതി നൽകുന്ന തീയതിയിൽ നേരിട്ട് എത്താം എന്ന് വിജയ് കുടുംബാംഗങ്ങളെ അറിയിച്ചു.

സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തന്റെ ആദ്യ സംസ്ഥാനവ്യാപക പര്യടനം മൂന്നാം ആഴ്ചയിൽ തന്നെ ദുരന്തത്തിൽ അവസാനിച്ചെങ്കിലും ദുരന്തത്തിൽ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വീടുകൾ സന്ദർശിക്കാൻ വിജയ് ഇതുവരെ തയ്യാറായിരുന്നില്ല. അതേസമയം ടിവികെ നേതാക്കാൾ മരിച്ചവരുടെ വീടുകൾ സന്ദ‍ർശിച്ചിരുന്നു.

ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ദുരന്തത്തിൽ മരിച്ച ഇരുപതിലധികം പേരുടെ കുടുംബവുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രം​ഗത്തുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!