Kerala News

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു;മികവ് തെളിയിച്ച് വനിതകള്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൻ്റെ പ്രഥമ റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് പിഎസ്സി.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്. ജനറൽ വിഭാഗത്തിലെ ആദ്യ അഞ്ച് റാങ്കുകളിൽ നാലെണ്ണവും വനിതകള്‍ക്കാണ്. സ്ട്രീം ഒന്നില്‍- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്. രണ്ടാമത്തെ സ്ട്രീമിൽ ഗോപിക എസ് ലാൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതായി പിഎസ്സി ചെയര്‍മാൻ എം കെ സക്കീര്‍ അറിയിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 105 തസ്തികകളിലേയ്ക്കാണ് നിയമനം നല്‍കുക. സിവിൽ സര്‍വീസിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ ഭരണ സര്‍വീസിനായി നടപ്പാക്കുന്ന സംവിധാനമാണ് കെഎസഎസ്. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടാം ഗസറ്റഡ് പദവിയിലേയ്ക്കാണ് ആദ്യനിയമനം നല്‍കുന്നത്.

576243 പേര്‍ പരീക്ഷയെഴുതിയതിൽ നിന്ന് 852 പേരെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നു. ഇതിൽ നിന്നാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!