Trending

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം: ഇടപെട്ട് കേന്ദ്ര സർക്കാർ, പഴക്കമുള്ള കെട്ടിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും

ഡൽഹി: സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. അൻപത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡൽഹിയിലെ കെട്ടിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും. ഡൽഹി ഡെവലപ്മെൻ്റ് അതോറിറ്റിക്ക് കീഴിലുള്ള കെട്ടിടങ്ങളാണ് ഓഡിറ്റ്. കേന്ദ്ര നഗരകാര്യ, ഭവന മന്ത്രി മനോഹർ ലാൽ ഖട്ടർ ഇക്കാര്യം വ്യക്തമാക്കി. കെട്ടിടം തകർന്നുവീണ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് ഡൽഹി സർക്കാർ. കൂടുതൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നീക്കം. ഇന്നലെ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. കസ്റ്റഡിയിലുള്ള കെട്ടിട ഉടമയും പ്രതിയുമായ ഹരിറാമിനെ കൂടുതൽ ചോദ്യം ചെയ്യും.

അനുമതിയില്ലാത്ത കെട്ടിടം പ്രവർത്തിക്കാൻ മുൻസിപ്പൽ ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്നു എന്നാണ് പോലീസ് കണ്ടെത്തൽ. മരിച്ചതും പരിക്കേറ്റതുമായ വിദ്യാർത്ഥികൾക്ക് അടിയന്തര നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന പിജി കെട്ടിടങ്ങൾ സമഗ്ര സുരക്ഷാ ഓഡിറ്റുകൾക്ക് വിധേയമാക്കണം എന്നാണ് സംഘടനകളുടെ ആവശ്യം. അപകടത്തിൽ 7 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

26 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം എൻഡിആർഎഫ് ഇന്നലെ അവസാനിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ 12 പേരെ പുറത്തെടുത്തപ്പോൾ 7 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി സർവകലാശാലയിൽ ഉടൻ ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും സംയുക്തമായി ഇന്ന് ഡൽഹി സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!