Trending

സിതാറില്‍ വിസ്മയം തീര്‍ക്കാന്‍ ഉസ്താദ് റഫീഖ് ഖാൻ; സിതാര്‍ രാവ് 9 ന് നാളെ വൈകിട്ട് 6 മണിക്ക് തളി ഓപ്പണ്‍ സ്റ്റേജില്‍

സിതാറില്‍ വിസ്മയം തീര്‍ക്കാന്‍ ഉസ്താദ് റഫീഖ് ഖാൻ
സിതാര്‍ രാവ് 9 ന് നാളെ വൈകിട്ട് 6 മണിക്ക് തളി ഓപ്പണ്‍ സ്റ്റേജില്‍

ജില്ലയിലെ ഓണാഘോഷത്തിന് പകിട്ടേകാന്‍ ഉസ്താദ് റഫീഖ് ഖാൻ നാളെ കോഴിക്കോട്ടെത്തും.. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് സംഗീത സാമ്രാട്ട് കോഴിക്കോടെത്തുന്നത്. നാളെവൈകുന്നേരം 6 മണിക്ക് ഉസ്താദ് നയിക്കുന്ന സിതാര്‍ സംഗീത രാവിന് തളി ഓപ്പണ്‍ സ്റ്റേജ് വേദിയാകും.

തലമുറകളായി പകര്‍ന്നു കിട്ടിയതാണ് സിതാറില്‍ മാന്ത്രികത തീര്‍ക്കാനുള്ള ഉസ്താദിന്റെ കഴിവ്. ഒന്‍പതാം വയസ്സിലായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് അച്ഛന്റെയും സഹോദരന്റെയും ശിക്ഷണം കൂടിയായപ്പോള്‍ സംഗീത ലോകത്തേക്ക് കൂടുതല്‍ അടുത്തു.

ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി വേദികളില്‍ സംഗീത രാവുകള്‍ അവതരിപ്പിച്ച ഉസ്താദ് റഫീഖ് ഖാന്‍ വളരെ പെട്ടെന്നു തന്നെ സംഗീത ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരുപാട് വര്‍ഷത്തെ അനുഭവ സമ്പത്തും ഒപ്പം കലാപാരമ്പര്യവും ഉസ്താദിനെ സംഗീത ലോകത്തെ സാമ്രാട്ടാക്കി മാറ്റി.

സുറുമണി അവാര്‍ഡ്, സന്ദേശ അവാര്‍ഡ്, സംഗീത് സൗരഭ പട്ടം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഉസ്താദിനെ തേടിയെത്തി. സിതാര്‍ കലാകാരനായ ഇരട്ട സഹോദരന്‍ ഷഫീഖ് ഖാനൊപ്പം അവതരിപ്പിക്കുന്ന ജുഗല്‍ബന്ദിക്ക് ലോകത്താകമാനം ആരാധകരേറെയാണ്.

തന്റെ കൈവിരല്‍ കൊണ്ട് ഉസ്താദ് സിതാറിലൊരുക്കുന്ന മായാജാലം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കോഴിക്കോട്ടുകാര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!