Trending

മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ കടത്തിയത് 80 കുപ്പി മദ്യം;2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു

വയനാട്: തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജനുവരിയിൽ ഉണ്ടായ സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു. നാല് മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ 80 മദ്യക്കുപ്പികൾ മോഷണം പോയെന്ന് രേഖകൾ ഉണ്ടാക്കി ഉദ്യോഗസ്ഥർ കുപ്പികൾ കടത്തുകയായിരുന്നു.

ബിവറേജസ് ഔട്‌ലെറ്റ് ഓഡിറ്റ് മാനേജർ ബിജു കെ ടി, ഷോപ്പ് ഇൻ ചാർജ് ഹരീഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യ കടത്ത് പിടിക്കപ്പെടുമെന്നായപ്പോൾ രേഖകൾ തിരുത്തി രക്ഷപ്പെടാനും ഉദ്യോഗസ്ഥർ ശ്രമം നടത്തിയെന്ന് കണ്ടെത്തലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!