Trending

കുടുംബ വഴക്കിനിടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

വയാട്ടില്‍ കുടുംബ വഴക്കിനിടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റോബിന്‍ തന്റെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബേബി തടഞ്ഞെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പിതാവിന് വെട്ടേറ്റെന്നുമാണ് പ്രതി പൊലീസിനോട് വിശദീകരിച്ചത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!