Kerala kerala

കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം നാളെ ഉപരോധിക്കും; സോളിഡാരിറ്റി, എസ് ഐ ഒ സംസ്ഥാന കമ്മിറ്റി

കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും, എസ് ഐ ഒ കേരളയും ചേര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഇസ്മാഈല്‍, എസ് ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് എന്നിവര്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്്ട്രീയ സംഘടന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ ഉന്മൂലന നീക്കത്തിന്റെ തുടര്‍ച്ചയാണ്. വഖഫ് ഭേദഗതി നിയമവും എന്നതില്‍ യാതൊരു സംശയവുമില്ല. മുസ്ലീം സമുദായം സ്വന്തമായി അധ്വാനിച്ചുണ്ടാക്കുകയും ദൈവപ്രീതി ലക്ഷ്യം വെച്ച് സാമൂഹ്യ പുരോഗതിക്കായി ദാനം നല്‍കുകയും ചെയ്ത വഖഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറാനുള്ള ആര്‍ എസ് എസ് നീക്കമാണ് നിയമനിര്‍മാണത്തിലൂടെ ആയിരക്കണക്കിന് പള്ളികളെയും വസ്തുവകകളെയും നിയമം മൂലം കൈക്കലാക്കാനുള്ള വംശീയ പദ്ധതിയാണ് വഖഫ് ഭേദഗതി ബില്‍. അതിനാല്‍ തന്നെ മുസ്ലീം സമുദായത്തിന്റെ അസ്ഥിത്വത്തെ തകര്‍ക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു സോളിഡാരിറ്റിയും എസ് ഐ ഒ വും നേതൃത്വം നല്‍കുമെന്ന് ഇരുവരും പറഞ്ഞു.

അതിനാല്‍ തന്നെ മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വത്തെ തകര്‍ക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു സോളിഡാരിറ്റിയും SIO വും നേതൃത്വം നല്‍കുമെന്ന് ഇരുവരും പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള വംശീയ ഭരണകൂടത്തിന്റെ കയ്യേറ്റത്തെ ജനാധിപത്യ രീതിയിലുള്ള എല്ലാ പ്രക്ഷോഭ സാധ്യതകളേയും ഉപയോഗപ്പെടുത്തി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. ജനാധിപത്യ സംവിധാനങ്ങള്‍ വംശീയ അജണ്ട നടപ്പാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാകുമ്പോള്‍ നീതിക്ക് വേണ്ടി തെരുവില്‍ പ്രതിരോധം തീര്‍ക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

വാര്‍ത്ത സമ്മേളനത്തില്‍ ടി ഇസ്മാഈല്‍ ,സഹല്‍ ബാസ്, സജീദ് പി എം, നവാഫ് പാറക്കടവ് എന്നിവര്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!