Trending

സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവേ സിനിമാ – സീരിയൽ നടൻ കുഴഞ്ഞുവീണ് മരിച്ചു

സിനിമാ – സീരിയൽ നടൻ കുഴഞ്ഞുവീണ് മരിച്ചു. മൂന്നാർ ഇക്കാ നഗറിൽ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സി പി എം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പാർട്ടിയുടെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സി പി എം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയായ സുബ്രഹ്മണ്യൻ മൈന, കഴുഗു, കുംകി അടക്കമുള്ള നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാളം, തമിഴ് അടക്കമുള്ള സിനിമകളുടെ ലൊക്കേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാർവതി, മക്കൾ: വിദ്യ, വിവേക്, മരുമക്കൾ: കാർത്തിക്, അഭിരാമി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!