Kerala News

മലയാളി വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിനായി വിദേശത്തു പോകുന്നത് പഠിക്കും;കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി

കേരളത്തിൽ നിന്ന് ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു.വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാൻ ശ്രമിക്കും.കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽകരിക്കുലം പരിഷ്കരണം നടപ്പാക്കും.കോളേജുകളിൽ പരീക്ഷ ഫലം വൈകുന്നത് തടയാൻ സോഫ്റ്റ്വെയര്‍ കൊണ്ട് വരും .ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.പ്രതിപക്ഷം പലതവണ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും വിദ്യാഭ്യാസവകുപ്പിനെ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ മറുപടി. കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പഠിക്കാന്‍ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം. ഇതേക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!