Kerala kerala

നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡി എംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും , എംഡി എംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണികണ്ടിയില്‍ നംഷീദ് (38), ഇരിങ്ങണ്ണൂര്‍ സ്വദേശി കാട്ടില്‍ പോത്തന്‍ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്.

നാദാപുരം എസ് ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ തൂണേരി മുടവന്തേരിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് O.28 ഗ്രാം എം.ഡി.എം.എയും, 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവ കടത്താന്‍ ഉപയോഗിച്ച കെഎല്‍ 11 ബി സെഡ് 9759 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി.വളയം , നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ എം ഡി എം എ കേസുകളില്‍ പ്രതിയാണ് നംഷിദ് .മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!