National

കാമുകി ആത്മഹത്യ ചെയ്തു; തമിഴ്‌നടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരി പിടിയില്‍

ചെന്നൈ: കാമുകിയുടെ ആത്മഹത്യക്കു പിന്നാലെ തമിഴ്‌നടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. നവംബര്‍ 29നാണ് യുവതി സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്‌മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. നടന്റെ നിരന്തരമായുള്ള മര്‍ദനവും മാനസിക പീഡനവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. പരാതിയെ തുടര്‍ന്ന് ജഗദീഷിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് യുവതി. ഹൈദരാബാദ് പൊലീസ് ആണ് ജഗദീഷിനെ അറസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!