Kerala News

ശ്രീനഗറിലെ സ്‌കൂളില്‍ ഭീകരാക്രമണം; രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു

ജമ്മുകശ്മീരിൽ ഭീകരാക്രമണം ശ്രീനഗറില്‍ രണ്ടു അധ്യാപകരെ ഭീകരര്‍ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ സംഗാം സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഖ് വിന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലെപ്പെട്ടത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പേരും ശ്രീനഗറില്‍ താമസിക്കുന്നവരാണ്.

പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ സുരക്ഷാ സേന തുടരുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

അഞ്ചോളം അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
അധ്യാപകരെ വധിച്ച സംഭവത്തെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അപലപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!