Trending

ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു; കുടുംബത്തിലെ ആറ് പേർക്ക് കോവിഡ്

ചെറുകുളത്തൂർ: പെരുവയൽ പഞ്ചായത്തിലെ നാലാം വാർഡിൽ ഗൃഹനാഥൻ കോവിഡ് ബാധിച്ചു മരിച്ചു . പരിയങ്ങാട് കുരുന്നിലത്ത് സ്മൃതിയിൽ വിശ്വനാഥൻ (69- വിസ്മയ ഗോൾഡ് കവറിംങ്ങ്, പുവ്വാട്ടുപറമ്പ് ) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് മരണം. കുടുംബത്തിലെ ആറ് പേർ കോവിഡ് ബാധിതരാണ്. മകൻ്റെ ഏഴും മൂന്നും വയസുള്ള കുട്ടികൾ ഉൾപ്പെടെയാണ് വീട്ടിലെ എല്ലാവർക്കും സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. ഭാര്യ: തങ്കമണി. മക്കൾ: വിജിത, വിനീഷ്, ജിതു നാഥ്. മരുമക്കൾ: ജിതേഷ് (എഞ്ചിനിയർ, ബാലുശേരി), ശോഭിത ( അന്നശേരി). സഹോദരങ്ങൾ: പ്രകാശൻ ( പന്തീരാങ്കാവ്) , രാജൻ ( കണ്ണഞ്ചേരി), പ്രേമ, പരേതരായ വാസുദേവൻ, രാധാകൃഷ്ണൻ , ശിവദാസൻ .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!