Kerala kerala

സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ അപകടം; മണര്‍കാട് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി ബസിനടിയിലേക്ക് മറിഞ്ഞു; 23കാരി മരിച്ചു

കോട്ടയം: കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവില്‍ ഉണ്ടായ ദാരുണ അപകടത്തില്‍ യുവതി മരിച്ചു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരിക്കേറ്റു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അയര്‍ക്കുന്നത്തുനിന്ന് മണര്‍കാട് കവലയിലേക്ക് ബൈക്കില്‍ വരുന്നതിനിടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിയുകയായിരുന്നു. ഇതോടെ റോഡിലേക്ക് വീണ ശ്രീദേവി, കോട്ടയത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ ശ്രീദേവി മരിച്ചു. പരുക്കേറ്റ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!