Local News

മഹാമാരികാലത്തെ നന്മയുടെ യുവ കരങ്ങൾ

ഈ കോവിഡ് മഹാമാരി കാലത്ത് നിരവധി പ്രവർത്തനങ്ങൾക്കായി മുന്നിട്ട് നിൽക്കുന്ന ഒരുപാട് യുവ തലമുറയുണ്ട് ഏത് കാര്യത്തിനും കയ്യും മെയ്യും മറന്നു കൊണ്ട് എന്തിനെയും മുൻപന്തിയിലിരുന്നുകൊണ്ട് നേരിടുന്നവർ പലപ്പോഴും ഇവരുടെ പ്രവർത്തികൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു എന്നാൽ പലപ്പോഴായി നമ്മൾ തന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നു.റിജാസ് അഹമ്മദ് പൊറ്റമ്മൽ ചാലപ്പുറത്ത് റാഷിദ് സി പി ,ചാലപ്പുറത്ത് സുഹൈൽ സി പി എന്നിവരുടെ സേവന സദ്ധതയാണ് ഇപ്പോൾ ഒരു ജീവന് തുണയായത്.

.കഴിഞ്ഞ ദിവസം രാത്രിയിൽ മുണ്ടിക്കൽ താഴത്ത് കോവിഡ് ബാധിതരായി കഴിയുന്ന വീട്ടില്‍ നിന്നുമുണ്ടായ ഒരു അമ്മയുടെ നിലവിളികേട്ട് ഇവർ അങ്ങോട്ട് ഓടിച്ചെല്ലുകയായിരുന്നു കാര്യം അന്വേഷിച്ചപ്പോഴാണ് കോവിഡ് പോസറ്റീവ് ആയ മകൻ ഓക്സിജൻ പ്രശനത്താൽ ബോധരഹിതനായെന്ന് അറിയുന്നത് പിന്നീട് ഇവർ ആലോചനക്ക് നില്കാതെ ഇവരെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു കോവിഡ് പോസറ്റീവ് ആണെന്ന് അറിഞ്ഞിട്ടും അവിടെ കൂടിയ ആളുകളൊന്നും മുതിരാത്ത പ്രവർത്തനത്തിന് ഈ ചെറുപ്പക്കാർ മുന്നിട്ട് ഇറങ്ങി രക്ഷിച്ചത് ഒരു ജീവനാണ്. യാതൊരു മടിയും കാണിക്കാതെ PPE കിററിനും സേവന വാഹനങ്ങള്‍ക്കും കാത്തുനില്‍ക്കാതെ മൂന്നുപേരും റിജാസിന്‍റെ സ്വന്തം വാഹനത്തിലാണ് ആ മകനെ ആശുപത്രിയിലെത്തിച്ചത്.ആ അമ്മയ്ക്കും മകനും കോവിഡ് പോസിറ്റീവ് ആയതിനാൽ ഇവർക്ക് നാട്ടുകാർ ക്വാറന്റിൻ സംവിധാനം ഒരുക്കുകയും ചെയ്തു.ഇവർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്നു

ചാലപ്പുറത്ത് റാഷിദ് കുന്ദമംഗലത്ത് മൊബൈൽ ഷോപ്പ് നടത്തുകയാണ് .ചാലപ്പുറത്ത് സുഹൈൽ , പൊറ്റമ്മൽ റിജിനാസ് എന്നിവർ എ സി ടെക്‌നീഷൻ മാരാണ് ഈ ചെറുപ്പക്കാർ നടത്തിയ സേവനത്തിന് എത്ര പ്രശംസിച്ചാലും മതിയാകില്ല.നന്മയുള്ള ലോകമേ ഇത് നന്മയുള്ള യുവതയുടെ കാലഘട്ടമാണ് ഈ മഹാമാരിയും നമ്മൾ അതിജീവിക്കും എന്ന് വീണ്ടും ഓരോ പ്രവർത്തനത്തിലൂടെ കാണിക്കുകയാണ് ഈ ചെറുപ്പക്കാർ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!