International News

ഓങ് സാൻ സൂ ചിക്ക് 4 വര്‍ഷം തടവ് ശിക്ഷ

നൊബേല്‍ ജേതാവും മ്യാന്‍മറിലെ നേതാവുമായ ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ ചിക്കു ശിക്ഷ വിധിച്ചത്.
മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനേയും സമാനകുറ്റം ചുമത്തി നാല് വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ട്.

അതേസമയം ഇരുവരേയും ഇതുവരെ ജയിലിലേക്ക് കൊണ്ടുപോയിട്ടില്ല. ഇരുവര്‍ക്കുമെതിരെ മറ്റ് ചില കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.നേരത്തെ സൂചിക്കെതിരെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അനധികൃതമായി പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്നാരോപിച്ചാണ് സൂചിയ്ക്കെതിരെ കേസെടുത്തത്.കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ വിധിയാണ് രാജ്യതലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!