
കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചാം ഘട്ട യോഗം 9ാം തിയതിയാണ്. കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.

