Local

കൂട്ടുകാരന് കളിറൂമൊരൊക്കി എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കൂട്ടുകാരന് കളിയിലൂടെ പഠിക്കാനുതകുന്ന പ്ലേ റൂം തയ്യാറാക്കി എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. നാലാം ക്ലാസിലെ ഹൃത്വികിന്റെ വീട്ടിലൊരുക്കിയ സ്‌നേഹ ജാലകം പ്ലേ റൂമിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.അബൂബക്കര്‍ പാറന്നൂരിന്റെ അധ്യക്ഷതയില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധുമോഹനന്‍, വാര്‍ഡ് മെമ്പര്‍ പി.ശ്രീധരന്‍, ഡയറ്റ് ഫാക്കല്‍റ്റി യു.കെ.നാസര്‍, മുന്‍ പ്രധാനധ്യപകന്‍ വി.അബ്ദുല്‍ ഹമീദ്,സ്‌കൂള്‍ മാനേജര്‍ ടി. കുഞ്ഞി മാഹിന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി കണ്‍വീനര്‍ ടി.മുഹമ്മദ് മൗലവി, യു.പി.അബ്ദുല്‍ അസീസ് മാസ്റ്റര്‍, സുധാകരന്‍ മാസ്റ്റര്‍,എ.സി.മൊയ്തീന്‍, കെ.ശ്രീജിത്ത്, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ബിന്‍സി, മിനി, ജമാലുദ്ദീന്‍ പോലൂര്‍, ഋതുനന്ദ എന്നിവര്‍ സംസാരിച്ചു.പ്രധാനധ്യാപകന്‍ ടി.വി.നാസര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.ചടങ്ങില്‍ ഹോം ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഡയറ്റ് ഫാക്കല്‍റ്റി യു.കെ.നാസര്‍ മാസ്റ്റര്‍, ഋതുനന്ദക്ക് കൈമാറി.

സ്‌കൂളില്‍ പഠിക്കുന്ന മറ്റ് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വീടുകളിലും തുടര്‍ന്ന് കളി റൂം തയ്യാറാക്കുന്നുണ്ട്. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഉണര്‍വ്വ് നല്‍കുന്ന ഈ പരിപാടി, വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ വഴിത്തിരിവാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!