Kerala

പാളയം മാര്‍ക്കറ്റ് : വ്യാപാരികളും ജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി

നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ചൊവ്വാഴ്ച തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. താപനില പരിശോധിച്ചശേഷമേ ആളുകളെ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം നേരത്തെ മാര്‍ക്കറ്റ് തുറന്നപ്പോഴുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!