National

ധര്‍മസ്ഥലയിലെ തിരച്ചില്‍; അസ്ഥികൂട അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നു

ബംഗളൂരു: നിരവധി പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണം തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടത്തുന്ന മണ്ണു മാറ്റിയുള്ള പരിശോധന അവസാന ഘട്ടത്തിലേക്ക്.

ഒമ്പതാം ദിവസമായ ഇന്ന് പതിമൂന്നാമത്തെ പോയിന്റും സാക്ഷി ചൂണ്ടി കാണിക്കുന്ന മറ്റേതെങ്കിലും പോയിന്റ് ഉണ്ടെങ്കില്‍ അതിലും തിരച്ചില്‍ നടത്തു. നേരത്തെ ആറാമത്തെ പോയിന്റില്‍ നിന്ന് ലഭിച്ച അസ്ഥികൂട അവശിഷ്ടങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഇതും കഴിഞ്ഞദിവസം ലഭിച്ച മൃതദേഹ അവശിഷ്ടവും പുരുഷന്മാരുടെത് എന്നാണ് പ്രാഥമിക നിഗമനം.

15 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം രേഖകളോ പരിശോധനയോ ഇല്ലാതെ കുഴിച്ചിട്ടെന്ന് പരാതി നല്‍കിയ ടി.ജയന്ത് എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ പരാതി എസ് ഐ ടി അന്വേഷണത്തിനായി ഏറ്റെടുത്തു. പതിമൂന്നാമത്തെ പോയിന്റിനുശേഷം അന്വേഷണ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം തീരുമാനമെടുക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!