kerala Kerala

നാദാപുരത്ത് വീടിനുള്ളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

  • 21st October 2024
  • 0 Comments

കോഴിക്കോട്: നാദാപുരം വേളത്ത് വീടിനുള്ളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala kerala

തൃശൂര്‍ കോള്‍പാടത്ത് അസ്ഥികൂടം കണ്ടെത്തി; അസ്ഥിക്കൂടം ചിതറിയ നിലയില്‍; മൂന്ന് മാസം പഴക്കമുണ്ടെന്ന് സംശയം

  • 30th September 2024
  • 0 Comments

തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാമെന്നാണ് നിഗമനം. കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.

National

ആംബുലന്‍സ് ലഭിക്കാഞ്ഞതോടെ മക്കളുടെ മൃതദേഹം ചുമലിലേറ്റി കാല്‍ നടയായി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍

  • 6th September 2024
  • 0 Comments

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് മക്കളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ ചുമലിലേറ്റി കാല്‍ നടയായി പതിനഞ്ച് കിലോമീറ്റര്‍ നടന്നു. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മൂന്നും ആറും വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പനി ബാധിച്ച മക്കളെ ചികിത്സയ്ക്കായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാല്‍നടയായി ജമീല്‍ഗട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്. ആശുപത്രിയില്‍ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളില്‍ ഇരുവരുടെയും ആരോഗ്യ നില വഷളാവുകയായിരുന്നു. […]

Kerala kerala

തൃശൂരില്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • 25th August 2024
  • 0 Comments

തൃശൂര്‍ മുറ്റിച്ചൂര്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകന്‍ പ്രഭുലാലിന്റെ (29) മൃതദേഹമാണ് ഇന്നു രാവിലെ മണലൂര്‍ പാലാഴിയില്‍ പുഴയരികില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30- ഓടെയാണ് ഇയാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ശബ്ദംകേട്ട് പുഴയില്‍ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികള്‍ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ വലപ്പാട് നിന്നും അഗ്‌നി സുരക്ഷ സേനാംഗങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ […]

Kerala kerala

പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • 8th August 2024
  • 0 Comments

ചേര്‍ത്തല തൈക്കാട്ടുശേരി പാലത്തില്‍ നിന്നും കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍ വി ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38) ആണ് മരിച്ചത്.പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തില്‍ കണ്ടതിനെ തുടര്‍ന്ന് കായലില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

kerala Kerala

ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി; പ്രദേശത്തിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്

  • 6th August 2024
  • 0 Comments

അങ്കോല: മണ്ണിടിച്ചിലുണ്ടായ അങ്കോലയിലെ ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ പ്രദേശത്ത് കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വലയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയടക്കം കാണാതായ അപകടത്തിലെ ആരുടേതെങ്കിലുമാണോ മൃതദേഹം എന്നതില്‍ വ്യക്തതയില്ല. പ്രദേശത്ത് മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങള്‍ക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. വിവരം അറിഞ്ഞതായും […]

Kerala kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം; അഴുകിയ നിലയില്‍

തിരുവനന്തപുരം: മേട്ടുക്കട ജംങ്ഷനിലെ ബ്യൂട്ടിപാര്‍ലറില്‍ രണ്ടാഴ്ച പഴക്കം വരുന്ന മൃതദേഹം കണ്ടെത്തി. ബ്യൂട്ടിപാര്‍ലര്‍ ഉടമ തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ഷീലയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. അഴുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു വര്‍ഷമായി ഇവര്‍ ഈ സ്ഥാപനം നടത്തി വരികയായിരുന്നു.

Kerala kerala

തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; കണ്ടത് രാവിലെ നടക്കാനിറങ്ങിയവര്‍; അന്വേഷണം

  • 24th March 2024
  • 0 Comments

തൃശൂര്‍: തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്.തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു; ഹര്‍ത്താല്‍; കലക്ടറെയും എസ്പിയെയും തടഞ്ഞു

  • 10th February 2024
  • 0 Comments

വയനാട:് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ഥലത്തുള്ള എസ്.പിയെയും മറ്റ് പൊലീസുകാരെയും വളഞ്ഞാണ് പ്രതിഷേധം. എസ്പിക്കെതിരെ ഗോ ബാക്ക് വിളികള്‍ നാട്ടുകാര്‍ മുഴക്കുകയാണ്.വയനാട് കലക്ടര്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. പടമല പനച്ചിയില്‍ അജീഷാണ് രാവിലെ ഏഴരയോടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് നാട്ടിലിറങ്ങി അക്രമം നടത്തിയത്. നിലവില്‍ ചാലിഗദ്ധയിലെ കുന്നിലാണ് […]

Kerala

സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് അനുമതി

  • 8th February 2024
  • 0 Comments

കൊച്ചി: ഫ്ളാറ്റില്‍ നിന്നും വീണു മരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ ഉത്തരവായത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. മൃതദേഹത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളി കോട്ടയം സ്വദേശി ജെബിന്‍ ജോസഫിന് ഹൈക്കോടതി അനുമതി നല്‍കി. മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്ന് കാട്ടിയാണ് പങ്കാളിയായ ജെബിന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

error: Protected Content !!