കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് ബില്‍ഡിങ്ങിലെ വെള്ളം വീണ് ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുകളില്‍ മഴ പെയ്തുകഴിഞ്ഞാല്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവനും ശക്തിയോടെ താഴേക്ക് പതിക്കുന്നതാണ് ഓട്ടോക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വീഴുന്ന വെള്ളത്തില്‍ ഓട്ടോയുടെ മുകളിലെ വുഡ് കീറുകയും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതാവുകയും ചെയ്യുന്നു.
മഴ ചോര്‍ന്ന് കഴിഞ്ഞാലും മണിക്കൂറുകള്‍ വെള്ളം താഴോട്ട് വീണുകൊണ്ടിരിക്കും. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. പഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി പതിച്ച ടൈലുകളും വെള്ളത്തിന്റെ ശക്തിയില്‍ ഇളകിത്തുടങ്ങിയിട്ടുണ്ട്.
കുറഞ്ഞ ചിലവിലാണെങ്കിലും വെള്ളം വീഴുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം