Local News

ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായാൾക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ടീം വെല്‍ഫെയറും

കൊടിയത്തൂര്‍: കൊടിയത്തൂര്‍ തെയ്യത്തുംകടവ് പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ കാരക്കുറ്റി ഹുസൈന്‍ കുട്ടിക്കായുള്ള തെരച്ചിലില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ടീം വെല്‍ഫെയറും പങ്കാളികളായി.

ദേശീയ ദുരന്തനിവാരണ സേന, മുക്കം ഫയര്‍ഫോഴ്‌സ്, മുങ്ങല്‍ വിദഗ്ദര്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരോടാപ്പമാണ് ടീം വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പി.വി ആശിഖ് (മോണിക്ക), പിവി ശമീര്‍(നിമ്മി), കെ.ടി.എ ഹമീദ്, ടി.കെ. അമീന്‍, പി. ഷറഫുദ്ദീന്‍, കെ.സി. യൂസുഫ്, പി.പി ഫഹീം എന്നിവര്‍ പങ്കാളികളായി.

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തംഗം ടി.കെ.അബൂബക്കര്‍, മുക്കംനഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, റഫീഖ് കുറ്റിയോട്ട്, സലീന പുല്‍പറമ്പില്‍, ടി.കെ. അഹ്‌മദ് കുട്ടി, നഷീത്ത്, ടി.കെ. നസ്‌റുല്ല, പി.വി റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!