ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി.
പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്?സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്.
സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്.
പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.