bussines

ജാർഖണ്ഡിൽ ഏറ്റവുമധികം നികുതി നൽകുന്നത് ധോണി

  • 5th April 2023
  • 0 Comments

അന്താരാഷ്ട്ര ക്രിക്കറിൽ നിന്ന് വിരമിച്ചെങ്കിലും ‍ജാ‍ർഖണ്ഡിൽ ഇപ്പോഴും ഉയ‍ർന്ന നികുതി നൽകുന്നവരിൽ ക്രിക്കറ്റ‍് താരം എംഎസ് ധോണിയുണ്ട്.ആദായനികുതി വകുപ്പിൻെറ കണക്കനുസരിച്ച്, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കരിയർ ആരംഭിച്ചതുമുതൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി നൽകിവരുന്നു. ഈ വർഷം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ധോണി ആദായ നികുതി വകുപ്പിൽ മുൻകൂർ നികുതിയായി 38 കോടി രൂപ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ തുക തന്നെ മുൻകൂർ നികുതിയായി […]

International

ഋഷി സുനക് നികുതിയടച്ചത് 10 കോടി രൂപ

  • 24th March 2023
  • 0 Comments

ലണ്ടൻ ∙ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ 3 വർഷത്തെ വരുമാനമായ 47 ലക്ഷം പൗണ്ടിന് നികുതിയായി 10 ലക്ഷം പൗണ്ടാണ് (10 കോടി രൂപ) സുനക് അടച്ചത്. പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കെയ്‌ർ സ്റ്റാർമറും നികുതിവിവരങ്ങൾ പുറത്തുവിടും. എലിസബത്ത് രാഞ്ജിയെക്കാൾ സമ്പന്നനെന്ന വിശേഷണത്തോടെയാണു സുനക് 2020 ൽ ബ്രിട്ടിഷ് ധനമന്ത്രിയായി അധികാരമേറ്റത്. സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകളുമായ […]

Kerala News

മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം

  • 22nd June 2022
  • 0 Comments

കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംങ്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണു ആഡംബര നികുതി. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 […]

National News

കഴിഞ്ഞ മാസത്തില്‍ 1.4 ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം, 1,40,885 കോടി രൂപ ലഭിച്ചത് ചരക്ക് സേവന നികുതിയില്‍ നിന്ന്

മെയ് മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാള്‍ 44 ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വരുമാനത്തില്‍ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തില്‍ 97821 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇപ്രാവശ്യത്തെ വരുമാനത്തില്‍ 25036 കോടി രൂപ സിജിഎസ്ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 […]

National News

കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാന്‍ കേന്ദ്രം; സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു

കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സോയാബീന്‍, സണ്‍ഫ്ളവര്‍ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സര്‍ക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്. 20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവ് 2024 മാര്‍ച്ച് 31വരെ തുടരും. ലോകത്ത് ഏറ്റവും കൂടുതല്‍ […]

National News

തീരുമാനം മാറ്റി തുണിക്കും ചെരിപ്പിനും നികുതി കൂട്ടില്ല,

  • 31st December 2021
  • 0 Comments

ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മാറ്റി ജിഎസ്ടി കൗണ്‍സില്‍. അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്. വ്യാപാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്.അടിയന്തരമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ചെരിപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം […]

National News

ഇന്ധന നികുതി; മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

  • 15th December 2021
  • 0 Comments

ഇന്ധനവിലയുടെ നികുതിയില്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയിൽ വ്യക്തമാക്കിഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് 2020-21 സാമ്പത്തിക വര്‍ഷമാണ്. 2018 ഒക്ടോബറില്‍ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 ആയി വര്‍ധിച്ചു. ഡീസലിന്റേത് ഇത് 15.33 ല്‍ നിന്ന് 21.80 ആയും വര്‍ധിച്ചു. 2021 ഫെബ്രുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ച ഇന്ധന നികുതി നവംബര്‍ നാലിനാണ് […]

Kerala

നകുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്തും

ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപി വ്യാജവിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റം ചുമത്താന്‍ അനുമതി. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. കേരളത്തില്‍ നിന്ന് വാങ്ങിയ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പോണ്ടിച്ചേരിയിലെ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

National

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു വലിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയാമ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും.എന്നാല്‍ വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ […]

National

ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്?സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 […]

error: Protected Content !!