കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2019 വര്‍ഷത്തില്‍ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2019 ജൂലൈ ഒന്‍പത്, 10, 11 തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാക്കളോടൊപ്പം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. റാങ്ക് നം. ഒന്ന് മുതല്‍ 150 വരെ ജൂലൈ ഒന്‍പതിന്, 151 മുതല്‍ 400 വരെ 10 ന്, 400 ന് മുകളില്‍ ജൂലൈ 11 നും ഹാജരാകണം. അഡ്മിഷന് വരുമ്പോള്‍ (1) ഹാള്‍ ടിക്കറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ ഷീറ്റ്, (2) എസ്.എസ്.എല്‍.സി/പത്താം തരം സര്‍ട്ടിഫിക്കറ്റ്, (3) പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, പാസ്സ്/യോഗ്യത സര്‍ട്ടിഫിക്കറ്റ്, (4) ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, (5) സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ആറ് മാസത്തിനുളളില്‍ എടുത്തത്) (6) സ്റ്റാമ്പ് സൈസ് ഫോട്ടോ (2 കോപ്പി), (7) ഫീസ് അടച്ച് രസീതി, (8) കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (സംവരണ സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ മാത്രം), (9) മെഡിക്കല്‍ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ്, (10) വാക്‌സിനേഷന്‍ (എച്ച്.ബി.വി, എം.എം.ആര്‍ ആന്റ് ചിക്കന്‍ പോക്‌സ്) സര്‍ട്ടിഫിക്കറ്റ്, (11) 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ (100 രൂപയുടെ രണ്ടെണ്ണം) ബോണ്ട് മാതൃക കോളേജ് ലൈബ്രറിയില്‍ ലഭ്യമാണ്), (12) എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അറ്റസ്റ്റ് ചെയ്ത കോപ്പികളും (3 സെറ്റ്) എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും സ്‌കാന്‍ ചെയ്ത സി.ഡി കോപ്പി എന്നിവയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്.