Kerala News

കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തി, ജോ ജോസഫിനെ പുകഴ്ത്തി മുഹമ്മദ് റിയാസ്

കൊച്ചി: തൃക്കാക്കരയില്‍ മാത്രമല്ല കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തിയാണ് ഡോ. ജോ ജോസഫെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കരയിലെ വിജയത്തിലൂടെ സംസ്ഥാനത്ത് എല്‍ ഡി എഫ് നൂറ് സീറ്റ് തികയ്ക്കുമെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധിയാണ് അദ്ദേഹം. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള മറ്റ് ഇടപെടലുകള്‍ക്കും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടെന്നും ജോ ജോസഫിനെ പുകഴ്ത്തി മന്ത്രി പറഞ്ഞു.

‘ഇപ്പോള്‍ എല്‍ഡിഎഫിന് 99 എംഎല്‍എമാരാണ് ഉള്ളത്. ഇത് സെഞ്ച്വറിയാകും. സിംഗിളെടുത്തല്ല സെഞ്ച്വറി നേടുക. സിക്‌സറടിച്ചുതന്നെ ഇടതുപക്ഷം സെഞ്ച്വറി പൂര്‍ത്തിയാക്കും. എണ്ണയിട്ട യന്ത്രം പോലെയാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം. ഞാന്‍ വിചാരിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. ഒന്നുരണ്ടു പേരോടു സംസാരിച്ചപ്പോള്‍ ഇന്നുവരെ എല്‍ഡിഎഫിനു വോട്ടു ചെയ്യാത്തവരും ഇത്തവണ വോട്ടു ചെയ്യുമെന്നാണ് ഉറപ്പുപറയുന്നത്. പ്രധാനമായി അവര്‍ പറയുന്നത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ്. ആ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ അവര്‍ക്ക് ഇവിടെനിന്ന് ഒരു ഭരണകക്ഷി എംഎല്‍എ വേണം’ – റിയാസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!