National

അതിഥികളുടെ കൂടെയിരുന്ന് യുകെ പ്രധാനമന്ത്രിയുടെ ഭാര്യ, അക്ഷതയെ ഉടൻ മുൻനിരയിലേക്ക് മാറ്റി സംഘാടകർ

ന്യൂഡൽഹി: അമ്മ സുധ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ മകൾ ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ കൂട്ടത്തിൽ. പക്ഷേ, ആ മകൾ ആരെന്ന് സംഘാടകർ തിരിച്ചറിഞ്ഞതോടെ വിളിച്ചു മുന്‍നിരയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഒപ്പമിരുത്തി. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയാണ് അക്ഷത.

മുൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി പത്മ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ നാരായണ മൂർത്തിക്കും മകൻ റോഹൻ മൂർത്തിക്കും സഹോദരി സുനന്ദ കുൽക്കർണിക്കുമൊപ്പം മധ്യഭാഗത്തെ സീറ്റുകളിലാണ് അക്ഷതയും ഇരുന്നത്. പെട്ടെന്നാണ് സംഘാടകർ അവരെ തിരിച്ചറിഞ്ഞത്.

പിന്നീട് യുകെയുടെ ഫസ്റ്റ് ലേഡിയെ പ്രോട്ടോക്കോൾ പ്രകാരം മുൻസീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. മുൻസീറ്റിലേക്കു മാറിയ അക്ഷതയുടെ ഒരു വശത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരുമാണ് ഇരുന്നത്. എസ്. ജയശങ്കറിന് അരികെ ഇരുന്നാണ് അവർ പരിപാടിയിൽ പങ്കെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!