News Sports

ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റൺസിനും തകർത്തു ; പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി.
സ്‌കോര്‍: ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365

ആദ്യ ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും മികവില്‍ ഇന്ത്യ നേടിയ 160 റണ്‍സിന്റെ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. 50 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്.അഞ്ചാം ഓവറിന്റെ നാലാം പന്തില്‍ സാക് ക്രോളിയെയും (5) അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്‌റ്റോയെയും (0) പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. ഇതോടെ 10 റണ്‍സിന് രണ്ട് എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ അനായാസം വിജയത്തിലെത്തി.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിനും അക്ഷര്‍ പട്ടേലും അഞ്ചുവിക്കറ്റുകള്‍ വീതം വീഴ്ത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!