കുന്ദമംഗലം; രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേതഗതി നിയമത്തിനെതിരെ കോഴിക്കോട് എംപി എം.കെ രാഘവന്റെ നേതൃത്വത്തില്‍ ദേശരക്ഷ ലോങ് മാര്‍ച്ചിന് കുന്ദമംഗലത്ത് സ്വീകരണം നല്കി. നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റന് മുന്‍ എംഎല്‍എ യുസി രാമന് അദ്ധ്യക്ഷത വഹിച്ചു.
കൊടുവള്ളി നിന്ന് ആരംഭിച്ച യാത്ര ഫാറൂഖിലാണ് അവസാനിക്കുക.
എന്‍. സുബ്രഹ്മണ്യന്, ടി സിദ്ദിഖ്, മുനവ്വറലി ശിിഹാബ് തങ്ങൾ, പി.കെ ഫിറോസ്,എം.എ റസാഖ് മാസ്റ്റര്‍,നബീബ് കാന്തപുരം, ഖാലിദ് കിളിമുണ്ട, അഡ്വക്കറ്റ് പ്രവീണ്‍, അഡ്വനിയാസ്.കെസി അബു, മൂസ മൗലവി, എം.എ ഗഫൂര്‍ മൊയ്തീൻ മാസ്റ്റർ, ദനീഷ്ലാൽ, എടക്കുനി അബ്ദുുറഹിമാൻ, തുടങ്ങിയവര്‍ പങ്കെടുത്തു.