പാളയം ഏരിയ സമ്മേളനത്തിന് സിപിഎം സ്റ്റേജ് കെട്ടിയത് വഴി തടഞ്ഞ്. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി സ്റ്റേജ് റോഡിന്റെ ഒരു വശം പൂർണമായി തടഞ്ഞാണ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് വഞ്ചിയൂർ കോടതിക്ക് മുന്നിൽ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചത്.