Kerala News

ബിജെപിയുടെ പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റ വീഴ്ച;വിമർശിച്ച് ബി ഗോപാലകൃഷ്ണന്‍

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. നിയമാസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ പത്രിക തളളാന്‍ കാരണമായത് സംസ്ഥാന നേതൃത്വത്തിന്റ വീഴ്ച മൂലമാണ് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ പത്രിക തളളിയതും പരാജയപ്പെട്ടതും നേതാക്കളുടേയോ സ്ഥാനാര്‍ത്ഥിയുടേയോ കുറ്റമല്ല. അതു കൊണ്ട് ഗുരുവായൂരിലെ പ്രവര്‍ത്തകക്കെതിരെ നടപടി എടുത്തിട്ട് കാര്യമില്ലായെന്നും അദ്ദേഹം പറഞ്ഞു.

മുദ്രവെച്ച കവറിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഒപ്പുവച്ച കവര്‍ എത്തിച്ചത്. ഇത് തുറന്നപ്പോഴാണ് ഒപ്പ് ശരിയല്ലെന്ന് അറിഞ്ഞത്. സമയം വൈകിയതുകൊണ്ട് അത് തിരുത്താനും കഴിഞ്ഞില്ല. ഇത് പത്രിക തളളുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഴ്ച പറ്റിയത് കൊണ്ട് ഗുരുവായൂരിലെ സ്ഥാര്‍ത്ഥിക്കോ നേതാക്കള്‍ക്കെതിരെയോ നടപടി എടുക്കാന്‍ ഉദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!