Kerala News

മുസ്ലിം ജനസംഖ്യ വർധിക്കുന്നതല്ല പ്രശ്‍നം ഹിന്ദു ജനസംഖ്യ കുറയുന്നതാണ് : രാഹുൽ ഈശ്വർ

മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിച്ച സാഹിത്യകാരി കെആർ ഇന്ദിരയുടെ വിദ്വോഷ പരാമർശത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്. മാതൃത്വം എന്ന ആശയത്തിനെതിരെയാണ് ഇന്ദിരയുടെ പോസ്റ്റെന്ന് രാഹുൽ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ആർഷ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

‘ഇന്ദിരയുടെ അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാൻ കഴിയുന്നതല്ല. മുസ്ലീം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയല്ല മറിച്ച് ഹിന്ദുജനസംഖ്യ ക്രമത്തിൽ നിന്ന് ഗണ്യമായി കുറയുകയാണ്. ഇതാണ് ഇവിടുത്തെ പ്രശ്നം. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ എട്ട് മുതൽ ഒൻപത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാന കാരണം ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ, കുടുംബ തകർച്ചകൾ എന്നിവ സംഭവിക്കുന്നതാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

മുസ്ലിം സമുദായത്തെ ഒന്നാകെ അപമാനിച്ച് എഴുത്തുകാരി കെ.ആര്‍ ഇന്ദിര രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിച്ച് വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും നല്‍കാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയാണ് കെ.ആര്‍ ഇന്ദിര.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!