Local News

പരിസ്ഥിതി ദിനാചരണം ; വൃക്ഷ തൈ വിതരണം യു സി രാമൻ ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് കുന്ദമംഗലം SIPC യുടെ പരിസ്ഥിതി ദിനാചരണ ചടങ്ങ് വൃക്ഷ തൈ വിതരണം യു സി രാമൻ ഇന്ന് രാവിലെ ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഒ .സാലിഹ്, റാമിസ് , സഹൽ,അജ്മൽ പാലക്കൽ എന്നിവർ പങ്കെടുത്തു.

കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഗ്രാമപഞ്ചാത്തംഗങ്ങൾ മരങ്ങൾ നട്ടു

ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗ കുന്ദമംഗലം ഗ്രാമ പഞ്ചായത്തംഗങ്ങൾ കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷൻ പരിസരത്ത് മരങ്ങൾ നട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ പ്രീതി യുസി, ഷബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ ലിബിന രാജേഷ്, അംബിക ദേവി, ജസീല ബഷീർ,,ഷമീറ അരീപ്പുറത്ത്, ഷാജി ചോലക്കൽ മീത്തൽ, കെ.കെ.സി നൗഷാദ്, ബൈജു സി.എം, ഫാത്തിമ ജസ്ലി, നജീബ് പാലക്കൽ, പി. കൗലത്ത്, സരിത ഷാജി, മണ്ണത്തൂർ ധർമ്മരത്നൻ സംബന്ധിച്ചു.

ലോക പരിസ്ഥിതി ദിനത്തിൽ തേക്ക് മുത്തശ്ശിക്ക് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ ആദരവ്

കുന്ദമംഗലം: ലോക പരിസ്ഥിതി ദിനത്തിൽ തേക്ക് മുത്തശ്ശിക്ക് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ ആദരവ്.ദേശീയപാത 766 ൽ മർകസിന് സമീപമുള്ള 120 വർഷത്തിലധികം പഴക്കമുള്ള തേക്കിനെയാണ് ഗ്രാമപഞ്ചായത്ത് ഹാരാർപ്പണം നടത്തി ആദരിച്ചത് . ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ പ്രീതി യുസി, ഷബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ ലിബിന രാജേഷ്, അംബിക ദേവി, ജസീല ബഷീർ, ഷൈജ വളപ്പിൽ,ഷമീറ അരീപ്പുറത്ത്, ഷാജി ചോലക്കൽ മീത്തൽ, കെ.കെ.സി നൗഷാദ്, ബൈജു സി.എം, ഫാത്തിമ ജസ്ലി, നജീബ് പാലക്കൽ സംബന്ധിച്ചു.

പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പരിപാടികളോടെ മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കണ്ടറി സ്ക്കൂൾ..
ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ മെഡിക്കൽ കോളേജിൽ പരിസ്ഥിതി ദിനത്തിൽ 100 ഫലവൃക്ഷത്തൈ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: രാജേന്ദ്രൻ നിർവ്വഹിച്ചു. പരിപാടിയിൽ ഹെഡ് മാസ്റ്റർ ഡോ.എൻ. പ്രമോദ് സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് അഡ്വ: സി.എം ജംഷീർ അധ്യക്ഷനായി. എം.പി.ടി.എ. ചെയർപെഴ്സൺ വി.റജുല . പി.ടി.എ വൈ: പ്രസിഡണ്ട് . ഷാജി.കെ. സ്റ്റാഫ് സിക്രട്ടറി ഷീലാ ജോസഫ്, പരിസ്ഥിതി ക്ലബ്ബ് ജോ കൺവീനർ. ബിമൽ കുമാർ എന്നിവർ സംസാരിച്ചു. സ്ക്കൂൾ പൂന്തോട്ട നവീകരണം., വിദ്യാലയത്തിലെ കുട്ടികൾ 5000 വൃക്ഷത്തെ നടുന്നതിന്റെ ഭാഗമായി ഓരോ വീട്ടിലും വൃക്ഷത്തൈ നടുന്ന പരിപാടിക്കും തുടക്കമായി. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എം.എ. ജോൺസൺ നിർവ്വഹിച്ചു. പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന, പരിസ്ഥിതി കവിതാ ആലാപനം, പ്രഭാഷണം , ബോധവത്കരണ ക്ലാസ്, സ്ലൈഡ് നിർമ്മാണം എന്നിവയും ഇതിന്റെ ഭാഗമായി നടക്കുമെന്ന് പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!