Trending

മദ്യപാനത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിനു മുകളിൽ നിന്നും തള്ളിയിട്ടു കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ

തൃശൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ .എറിയാട് അത്താണി ചെട്ടിപ്പറമ്പിൽ ഷാജു (48)വിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുനില കെട്ടിടത്തിനു മുകളിൽ നിന്നും വയോധികനെ തള്ളിയിടുകായിരുന്നു .
പ്രതിയുടെ ആക്രമണത്തിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ മതിലകം സ്വദേശി പറക്കോട്ട് സെയ്തു മുഹമ്മദ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആരോഗ്യാവസ്ഥ മോശമായ സെയ്ത് മുഹമ്മദിനെ തൃശൂർ മെഡിക്കൽ കോളജിൽ നിന്നുമാണ് കോട്ടയത്തേക്ക് അയച്ചത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ മുൻസിപ്പൽ ബസ്റ്റാൻഡ് സമീപം മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകശ്രമം.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!