Kerala

വേങ്ങരയുടെ പതിവ് കാഴ്ച: തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കൂടാൻ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും എത്തി

മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാറുള്ളതും തങ്ങൾമാർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതും വേങ്ങരയുടെ പതിവ് നന്മകളിൽ ഒന്നായി തുടർന്ന് പോരുകയാണെന്ന് വീഡിയോ പങ്കുവെച്ച് പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഇരുവരെയും സ്വീകരിച്ചു. അയ്യപ്പൻ വിളക്കിൽ പങ്കെടുക്കുന്നത് ചടങ്ങിന്‍റെ ഭാഗം പോലെയാണെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികൾ എത്താറുണ്ട്. ക്ഷേത്രത്തിൽ ഏറെ സമയം ചിലവിട്ട് അയ്യപ്പഭക്തരെ കണ്ട് സമൂഹ അന്നദാനത്തിലും പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്. എല്ലാവർഷവും വൃശ്ചികമാസത്തിൽ അയ്യപ്പ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന അയ്യപ്പൻ വിളക്ക്. പ്രത്യേക പൂജകളും അന്നദാനവുഒക്കെ അയ്യപ്പൻ വിളക്കിന്‍റെ ഭാഗമായി ക്ഷേത്രങ്ങളിൽ നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!