വീടിൻ്റെ ടെറസിൽ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനിൽ ശശിധരൻ്റെ മകൾ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തുണി വിരിക്കാൻ കയറിയപ്പോഴാണ് മിന്നലേറ്റത്.കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയിൽ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഉടൻ തന്നെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ദ ചികിൽസയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രി ലേക്ക് മാറ്റി.