കുന്ദമംഗലം പഞ്ചായത്തിലെ നാലാം വർഡിൽ കയർ ബോഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശ്രയ കയർ പിരി പരിശീലന കേന്ദ്രത്തിൽ നിന്ന് ടീച്ചർ നിഷ പുളിയത്തിങ്ങലിന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ ഇരുപത് വനിതകൾക്ക് യാത്രയയപ്പ് നൽകി. ബൈജു തീക്കുന്നുമ്മൽ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ നാലാം വാർഡ് ഗ്രാമ പഞ്ചായത്ത് മെമ്പർ ധർമ്മരത്നൻ ഉത്ഘാടനം ചെയ്തു.

രത്നാകരൻ പുളിയത്തിങ്ങൽ, ബാബു തടത്തുമ്മൽ , ഗിരീഷ് കുമാർ തടത്തുമ്മൽ, ഷിബു കുഴിമണ്ണിൽ, ബൈജു സി സി, ഷാജി കുഴിമണ്ണിൽ ,ഷീജ പി , രമ്യ ആർ, അമൃത കെ , ഷീന പി എന്നിവർ സംസാരിച്ചു. അടുത്ത ബാച്ച് ഉടൻ ആരംഭിക്കുമെന്നും, പരിശീലനം പൂർത്തിയായ വർക്ക് തുടർന്ന് വരുമാന മാർഗമാവുന്ന രീതിയിൽ സ്വയം തൊഴിലായി കയർ പിരി മുമ്പോട്ട് കൊണ്ടുപോവാനും , അതു വഴി നിരവധി തൊഴിലവസരങ്ങൾ ശൃഷ്ടിക്കാൻ കഴിയുന്ന ഈ പദ്ധതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ എല്ലാവർഡുകളിലുമുള്ള വനിതകൾക്ക് പരിശീലനം നൽകാൻ കഴിയുന്ന രീതിയിൽ ആശ്രയ കയർ പരിശീലന കേന്ദ്രത്തെ ഒരു സൊസൈറ്റിയായി ഉയർത്തുമെന്നും രക്ഷാതികാരി കൂടിയായ ഗ്രാമ പഞ്ചായത്ത് മെമ്പർ ധർമ്മരത്നൻ പറഞ്ഞു. ചടങ്ങിൽ സംസാരിച്ച എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഈ സംരഭത്തിന് പരിപൂർണ്ണ പിൻതുണ പ്രഖ്യാപിച്ചു.

