Trending

മികച്ച പോലീസ് സ്റ്റേഷനുകള്‍ക്കുളള വാര്‍ഷിക ട്രോഫി മുഖ്യമന്ത്രി സമ്മാനിച്ചു

മികച്ച പോലീസ് സ്റ്റേഷനുകള്‍ക്കുളള വാര്‍ഷിക ട്രോഫി മുഖ്യമന്ത്രി സമ്മാനിച്ചു

കഴിഞ്ഞ വര്‍ഷത്തെ മികച്ച പോലീസ് സ്റ്റേഷനുകളായി തെരഞ്ഞെടുക്കപ്പെട്ട തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്ദമംഗലം പോലീസ് സ്റ്റേഷനുകള്‍ക്കുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ അതത് പോലീസ് സ്റ്റേഷനുകളിലെ കഴിഞ്ഞ വര്‍ഷത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുളള സംഘമാണ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സ്വീകരിച്ചത്.

വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേസുകളുടെ എണ്ണവും അന്വേഷണ പുരോഗതിയും, വിവിധ കുറ്റകൃത്യങ്ങളില്‍ നല്‍കിയ കോടതി ശിക്ഷാവിധി, വനിതകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ സ്വീകരിച്ച നടപടി, ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിട്ടതിലും മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെയുളളവയുടെ അന്വേഷണത്തിലും സ്വീകരിച്ച നടപടികള്‍, വിവിധ ജനമൈത്രി സുരക്ഷാപദ്ധതികളുടെ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുളള ഉന്നതതല സമിതിയാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഒന്നാമത്തെ പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി അന്നത്തെ തമ്പാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.
മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി അന്നത്തെ ഇരിങ്ങാലക്കുട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി അന്നത്തെ കുന്ദമംഗലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഡി വൈ എസ് പി ഡൊമനിക്ക് ജയൻ എസ് ഐ ശ്രീജിത്ത് എന്നിവർ ഏറ്റുവാങ്ങി..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!