കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദ ചർച്ച നടന്നെന്ന് ടി സിദ്ധിഖ് പുനഃ സംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുകയാണെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു. പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. എല്ലാവരുമായും കൂടിക്കാഴ്ച നടന്നിരുന്നു, സിദ്ധിഖ് പറഞ്ഞു.
അതേസമയം ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം കോൺഗ്രസിൽ തുറന്ന പോരിന് വഴിവെച്ചതോടെ പ്രശ്‌ന പരിഹാരത്തിനായി ഹൈക്കമാൻഡ് നേരിട്ട് ഇടപെടും. ഈ സാഹചര്യത്തിൽ ഒത്തുതീർപ്പ് ചർച്ചക്ക് ആരെങ്കിലും തയ്യാറെടുത്താൽ സഹകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി
എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു;ഉമ്മന്‍ ചാണ്ടിയെ തള്ളി സിദ്ധിഖും

